
ഇന്ദ്രൻസ് , പ്രയാഗ മാർട്ടിൻ എന്നിവരെ കേന്ദ്രകഥാ പാത്രങ്ങളാക്കി വിക്കി തമ്പി സംവിധാനം ചെയ്യുന്ന  ചിത്രമാണ് ജമാലിന്റെ പുഞ്ചിരി
ഒരു ഗ്രാമത്തിൽ രണ്ട് ഫുട്ബാൾ ടീം. സാധാരണക്കാരനായ ശ്യാം നയിക്കുന്നതാണ് ഒരു ടീം. മറ്റൊന്ന് ആ നാട്ടിലെ കോടീശ്വരന്റെ മകനായ റഹീമിന്റേതും. ശ്യാമിന് ഫുട്ബാൾ ജീവിതമാണ്. റഹിമിന് തന്റെ കൂട്ടുകാരെ കൂടെ നിറുത്താനുള്ള ഒരു സൂത്രം. സമീപത്തെ ഒരു തട്ടുകടയിലാണ് കളിയ്ക്കു ശേഷം രണ്ടു ടീമും ഒത്തുചേരുന്നത്. ജമാലാണ് തട്ടുകട നടത്തുന്നത് .ജമാലിന്റെ ഭാര്യ നേരത്തെ മരിച്ചു. ഒരു മകളുണ്ട്. കുട്ടികളോട് സ്നേഹവും നാട്ടുകാരോട് ബഹുമാനവുമുള്ള ജമാൽ മനുഷ്യ സ്നേഹിയും സത്യസന്ധനുമാണ്.  പ്രദേശത്തെ  ഏക തട്ടുകടയായതിനാൽ നാട്ടുകാരനായ മാഷും വാസന്തിയുംമറ്റുള്ളവരും അവിടുത്തെ സന്ദർശകരാണ്. മാഷ് നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. വാസന്തിയാകട്ടെ, ലൈംഗിക തൊഴിലാളിയും.
ഒരു ദിവസം കളിക്കിടയിലുണ്ടായ ഒരു തർക്കത്തെ തുടർന്ന് അവിടെ രണ്ടു സംഘം രൂപപ്പെടുന്നു. ഈ സംഭവം ജമാലിന്റെ ജീവിതത്തെ പിടിച്ചുലയ്ക്കുന്നു. ഇതോടെ നാട്ടിൽ സാമുദായിക വേർതിരിവിനു കാരണമായപ്പോൾ മനുഷ്യത്വമുള്ള ജമാലിന്റെ മനസ് വേദനിച്ചു. പണക്കൊഴുപ്പിന്റെയും, സ്വാധീനത്തിന്റെയും കെട്ടുപാടുകളിൽ നിയമ വ്യവസ്ഥ പോലും നോക്കുകുത്തിയാക്കപ്പെടുന്ന ഇന്നത്തെ വ്യവസ്ഥിതിയ്ക്കിടയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥ പറയുന്ന ചിത്രം വിക്കി തമ്പി സംവിധാനം ചെയ്യുന്നു. ജമാലായി ഇന്ദ്രൻസ് എത്തുന്നു.'നിസഹായതയുടെ പുഞ്ചിരി,നിസംഗതയുടെ പുഞ്ചിരി,നിറവിന്റെ പുഞ്ചിരി,എന്നിങ്ങനെ ജമാലിന്റെ വൈവിധ്യമാർന്ന പുഞ്ചിരികളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് സംവിധായകൻ വിക്കി തമ്പി പറഞ്ഞു.കുടുംബ കോടതി,നാടോടി മന്നൻ എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ വി എസ് സുരേ ഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്,

അശോകൻ,മിഥുൻ രമേശ് ,ശിവദാസൻ കണ്ണൂർ,ദിനേശ് പണിക്കർ,കൊച്ചു പ്രേമൻ,രമേശ് വലിയശാല,സുനിൻ,ഫർസാൻ,പ്രയാഗ മാർട്ടിൻ,രേണുക,മല്ലിക സുകുമാരൻ,താര കല്യാൺ,ജസ്ന എന്നിവരാണ് മറ്റു താരങ്ങൾ.ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു.തിരക്കഥ സംഭാഷണം വി .എസ് സുഭാഷ് . അനിൽകുമാർ പാതിരിപ്പള്ളി,മധു ആർ. ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി സംഗീതം പകരുന്നു.എഡിറ്റർ അയൂബ് ഖാൻപ്രൊഡക്ഷൻ കൺട്രോളർ -ഷിബു പന്തലക്കോട്,കല-മഹേഷ് ശ്രീധർ,മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഇന്ദ്രൻസ് ജയൻ, പരസ്യകല-യെല്ലോടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാരൻ, ക്രിയേറ്റീവ് ഹെഡ്-അനിൽ പാതിരിപ്പള്ളി,പ്രൊഡക്ഷൻ ഡിെെസനർ-ചന്ദ്രൻ പനങ്ങോട്.