
കോട്ടയം: എട്ടു വയസുകാരിയെ ഉയർത്തിപ്പിടിച്ച് വയറ്റത്ത് ഉമ്മകൊടുത്ത അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മാതാവും പിതാവും പിണങ്ങി മാറി താമസിക്കുകയാണ്. ഇതിനിടയിൽ അയൽവാസിയായ ഇയാൾ സ്ഥിരമായി തങ്ങളുടെ വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിക്കാറുണ്ടെന്നും മകളെ ഉയർത്തിപ്പിടിച്ച് വയറ്റത്ത് ഉമ്മ വയ്ക്കാറുണ്ടെന്നും മാതാവ് ശാന്തൻപാറ പൊലീസിൽ നല്കിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പ്രതിയുടെ പേരിൽ പോക്‌സോ അനുസരിച്ച് ശാന്തൻപാറ പൊലീസ് കേസ് എടുത്തത്.