rajinikanth

രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചുവെങ്കിലും നിയമസഭാതിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ ആർക്കായിരിക്കുമെന്ന ചർച്ചകൾ തമിഴ്നാട്ടിൽ സജീവമാണ്. രജനീകാന്ത് പരോക്ഷമായി ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നിർണായക പ്രഖ്യാപനം താരം നടത്തുമെന്നും ഗുരുമൂർത്തി പറയുന്നു.