anweshanam

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് എസ്.പി നിർദ്ദേശം നൽകിയത്. കേസ് നടത്തിപ്പിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാനും അന്വേഷണ സംഘം ആവശ്യപ്പെടും.