ilaiyaraaja

പ്രസാദ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും സംഗീത സംവിധായകൻ ഇളയരാജ വീട്ടിലേക്ക് മാറ്റി. ഇളയരാജയ്ക്കു ലഭിച്ച പുരസ്‌കാരങ്ങൾ, സംഗീതോപകരണങ്ങൾ, ഏഴ് അലമാരകൾ എന്നിവ ഉൾപ്പെടെ 160 സാധനങ്ങളാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. ഇളയരാജ 30 വർഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്നത്.