
ചൈന: ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന. ഇതോടെ ഒക്ടോബറിനുശേഷം അദ്ദേഹത്തിന്റെ ആസ്തിയിൽ വൻ ഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ഇപ്പോൾ ചൈന.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇംഗ്ലീഷ് അദ്ധ്യാപകൻ കൂടിയായ ജാക് മാ.. ഇദ്ദേഹത്തിന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവസായത്തിന് അതിവേഗനേട്ടമാണ് ഉണ്ടായത്.. എന്നാൽ ചൈനയുടെ ഈ നീക്കം ജാക് മായെ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.. ഇത് കാരണം ജാക്ക് മായ്ക്ക് നഷ്ടമായത് 1100 കോടി ഡോളറോളമാണ്.. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു.
കൊവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിച്ചു.. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി.
പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്‌സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽ നിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റിൽ റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി.
ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്ക് കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു.