maoist

റായ്‌പൂർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ പൊലീസ് ചാരനെന്ന് സംശയിച്ച് വോയിസ്റ്റുകൾ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. റായ്‌പൂരിൽ നിന്നും 170 കിലോമീറ്റർ അകലെ മൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മഹേഷ് കച്ച്ലാമെയാണ് (30) കൊല്ലപ്പെട്ടത്.
രാജ് നന്ദ്ഗാവിൽ പൊലീസും മാവോയിസ്റ്റുകളും നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്ന പ്രദേശത്താണ് സംഭവം. മഹേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും വെടിയുണ്ടകളും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. ലഘുലേഖയിൽ ഇയാൾ പൊലീസ് ചാരനാണെന്ന് ആരോപിക്കുന്നു. എന്നാൽ പൊലീസ് ഈ ആരോപണം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി രാജ്നന്ദ്ഗാവ് പൊലീസ് അറിയിച്ചു.