
തിരുവനന്തപുരം: കരുതലോടെ ന്യൂ ഇയർ എന്ന സന്ദേശവുമായി, സംഗീതത്തിന്റെ മാസ്‌മരികതയോടെ പുതുവത്സരത്തെ വരവേല്ക്കാൻ അഹമ്മദാബാദ് കേരള സമാജം വെജൽപൂർ ഹൃദയരാഗം ഒരുക്കുന്ന 'ന്യൂ ഇയർ മെലഡി നൈറ്റ് 2021" ഇന്ന് അരങ്ങേറും. ഫെമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, റെഡ് കാരറ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള പരിപാടി ഇന്നു രാത്രി എട്ടുമുതൽ 12 വരെ കോവളം ബീച്ച് റോഡിലെ ടേസ്‌റ്റ് ഒഫ് കേരളയിലാണ്.
പുതുവത്സരരാവിന് തിളക്കമേകാൻ നിരവധി പ്രമുഖ കലാകാരന്മാരാണ് അണിനിരക്കുന്നത്. രവിശങ്കർ, അൻവർ സാദത്ത്, പ്രകാശ് ബാബു, പി.വി. പ്രീത, അഖില ആനന്ദ്, സരിത രാജീവ് എന്നീ ഗായകരും ബാലഗോപാൽ (വയലിൻ), വരുൺ കുമാർ (ഫ്ളൂട്ട്), റിജു (ഗിത്താർ), കിച്ചു (ഡ്രം), റെജി (പിയാനോ) എന്നിവരും ലൈവ് കോമഡിയുമായി എത്തുന്ന റാം റെജി രാമപുരം, ശരത് ശശിധരൻ എന്നിവരും ചേർന്നൊരുക്കുന്ന കലാവിരുന്ന് ഏവരുടെയും മനം കവരും.