
ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് 19ന്റെ പ്രതിരോധ വാക്സിനായ മോഡേണ വാക്സിൻ സ്വീകരിച്ചു.. കമല ഹരിസ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
ഡിസംബർ 18ന് സർജൻ ജനറൽ ജെറോം ആഡംസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് കമല ഹാരിസ്.
എല്ലാവരും വാക്സിൻ എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു.. വേദനയില്ലാത്തതും സുരക്ഷിതവുമാണ് വാക്സിൻ.. കമല ഹാരിസ് പറഞ്ഞു..
കഴിഞ്ഞയാഴ്ച ജോ ബൈഡനും ഭാര്യയും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ജനുവരി 20നാണ് ജോ ബൈഡൻ അധികാരമേൽക്കുക. വൈറസ് വ്യാപനം കൂടുതലുള്ള മേഖലകളിൽ വാക്സിൻ വിതരണത്തിനും കുത്തിവെപ്പിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.