pittappillil

കൊച്ചി: ഗൃഹോപകരണരംഗത്ത് മുപ്പത് വർഷത്തെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൽ പുതുവത്സര സെയിലിന് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായുള്ള വിന്റർ കാർണിവലിലെ രസകരമായ ഗെയിമിലൂടെ ഓരോ പർച്ചേസിനും സ്വർണനാണയം ഉൾപ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങൾ, മൊബൈൽഫോണുകൾക്ക് ആകർഷക ഓഫറുകൾ, കിച്ചൻ അപ്ളയൻസസുകൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്, എല്ലാ ഉപകരണങ്ങൾക്കും എക്‌സ്‌റ്റൻഡഡ് വാറന്റി, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഫിനാൻസ് പർച്ചേസുകൾക്ക് 20 ശതമാനം വരെ കാഷ്ബാക്കുണ്ട്. എൽജി, സാംസംഗ്, ഗോദ്‌റെജ്, പാനസോണിക്, ബ്ളൂസ്‌റ്റാർ തുടങ്ങി 14 അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ 300ലധികം മോഡലുകളാണ് അണിനിരത്തിയിരിക്കുന്നത്. ഗൃഹോപകരണങ്ങൾക്ക് വില വർദ്ധിച്ചെങ്കിലും പഴയ സ്‌റ്റോക്ക് തീരുംവരെ പഴയ വിലയിൽ തന്നെയായിരിക്കും വില്പന. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 34 നഗരങ്ങളിലായുള്ള 45 ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാണെന്ന് പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.