
കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതി അനുമതി നൽകി. അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്ഥാപനത്തിന്റെ ലോട്ടറി വിൽപ്പനയിലും മാർക്കറ്റിങ്ങിലും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇടപെടരുതെന്നും ഉത്തരവിൽ കോടതി ആവശ്യപ്പെട്ടു.