
കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ (കെ3എ) 17-ാമത് വാർഷികദിനം കൊച്ചിയിൽ ആഘോഷിച്ചു. കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന പരിപാടി ചലച്ചിത്രതാരം സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്‌തു. കെ3എ 2021 ഡയറിയുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില സംസ്ഥാന സെക്രട്ടറി രാജു മേനോന് നൽകി നിർവഹിച്ചു. ഒസാക് 20യുടെ അവാർഡ് ദാനവും ചടങ്ങിൽ നടന്നു. കൊച്ചി സോൺ പ്രസിഡന്റ് സന്ദീപ് നായർ, സെക്രട്ടറി കൃഷ്‌ണകുമാർ, ജോൺസ് വളപ്പില, എ.ടി. രാജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് ജെയ്സണിന്റെയും സംഘത്തിന്റെയും ഗാനമേള നടന്നു.