ioc

ഹൈദരാബാദ്: ഇന്ത്യൻ ഓയിലിന്റെ റിഫൈനറി ഗ്യാസ് ടർബൈനുകളുടെ റിമോട്ട് മോണിറ്ററിംഗ് ആൻഡ് ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം ഹൈദരാബാദിൽ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർവഹിച്ചു. ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ, ഭെൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. നളിൻ ഷിംഗാൽ, ഡയറക്‌ടർ കർലേഷ് ദാസ്, ജി.ഇ. ഗ്യാസ് സി.ഇ.ഒ ദീപേഷ് നന്ദ എന്നിവർ സംബന്ധിച്ചു.

ഭെൽ, ജനറൽ ഇലക്‌ട്രിക് എന്നിവയുടെ സംയുക്ത സംരംഭമായ ഭെൽ-ജി.ഇ ടർബൈൻ സർവീസസാണ് പദ്ധതി ഒരുക്കിയത്. ആത്മനിർഭർ‌ ഭാരത്, ഡിജിറ്റൽ ഇന്ത്യ എന്നീ ആശയങ്ങളിലൂന്നിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഗ്യാസ് ടർബൈനുകളുടെ മോണിറ്ററിംഗും അറ്റകുറ്റപ്പണിയും ഇതുപയോഗിച്ച് ദൂരെനിന്ന് നിയന്ത്രിക്കാം.

ഇന്ത്യൻ ഓയിലും ഇന്ത്യൻ ടെക്‌നോക്രാറ്റുകളും തദ്ദേശീയമായാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. പൊതുമേഖലാ എണ്ണരംഗത്ത് ഇത് ആദ്യ പദ്ധതിയാണെന്ന് എസ്.എം. വൈദ്യ പറഞ്ഞു.