kk

ജക്കാര്‍ത്ത: തീവ്രവാദ ബന്ധമാരോപിച്ച് ഇന്തോനേഷ്യയിലെ പ്രധാന മതസംഘടനയായ ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫണ്ടിനെ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.

.ഇന്തോനേഷ്യയിലെ വിവാദ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്. നവംബറിലാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍ നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഘടനയെ നിരോധിച്ചെന്നും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

പോണോഗ്രഫിക്കെതിരെ ഇന്തോനേഷ്യ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് റിസീഖിനെ കുടുക്കാനാണെന്നും ആരോപണമുണ്ടായിരുന്നു. എഫ് പി ഐ പിന്തുണ നല്‍കിയ നിയമമായിരുന്നെങ്കിലും വനിതാ പ്രവര്‍ത്തകക്ക് റിസീഖ് ശിഹാബ് അയച്ച അശ്ലീല സന്ദേശങ്ങളെ തുടര്‍ന്ന് നിയമം പെട്ടെന്ന് നടപ്പാക്കിയത്. തുടര്‍ന്ന് ഇദ്ദേഹം സൗദിയിലേക്ക് നാടുവിട്ടു. കേസുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്.