
തിരുവനന്തപുരം: അയ്യപ്പസങ്കൽപ്പത്തിന്റെയും ശബരിമലയുടേയും ചരിത്രവും ഭൂമിശാസ്ത്രവുമുൾപ്പടെ അക്ഷരമാലാക്രമത്തിൽ വിവരിക്കുന്ന കെ.എസ്. വിജയനാഥ് രചിച്ച 'ശബരിമല വിജ്ഞാനകോശം' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഐ.ജി. എസ്. ശ്രീജിത്ത് പുസ്]തകം ഏറ്റുവാങ്ങി. മാദ്ധ്യമ പ്രവർത്തകൻ പ്രസാദ് നാരായണൻ, ഗിരിജ വിജയനാഥ് എന്നിവർ പങ്കെടുത്തു.
ത്രേതായുഗത്തിൽ സീതാന്വേഷണത്തിനിടയിൽ പമ്പാനദീതീരത്ത് എത്തിയ ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയതും അല്ലാത്തതുമായ ഐതീഹ്യങ്ങളും ശബരിമവവിജ്ഞാനകോശത്തിൽ പ്രതിപാദിക്കുന്നു.