ti

നോവൽ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്‌ക്കുക .............

ഒരുപക്ഷെ 2020 ൽ മലയാളികൾ ഏറ്റവും കൂടുതൽ കേട്ട ശബ്ദം ഇതായിരിക്കും. ദിവസം ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.കൊവിഡിനെ എങ്ങനെ പ്രതിരോധിക്കാംഎന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടവും ഫോണിലൂടെ ഏറ്റവും ലളിതമായി ചുരുങ്ങിയ വാക്കുകളിൽ നമുക്ക് പറഞ്ഞു തരുന്ന ആ ശബ്ദത്തിന് ഉടമ ടിന്റുമോൾ ജോസഫാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻന്റനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയിസ് ഓവർ ആർട്ടിസ്റ്റ്, വിവർത്തക, അഭിനേത്രി, നർത്തകി തുടങ്ങി ബഹുമുഖ പ്രതിഭയാണ്.പാലായിലാണ് ജനിച്ചത്‌ എങ്കിലും റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ടി. വി. ജോസഫ്, അമ്മ ആലീസ്, സഹോദരൻ ടിബിൻ എന്നിവർക്കൊപ്പം വളരെ ചെറുപ്പത്തിലേ കർണാടകയിലേക്ക് ടിന്റുമോൾ താമസം മാറിയിരുന്നു.