മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് എഫ്.സി ഗോവ തോൽപ്പിച്ചു. 58-ാം മിനിട്ടിൽ അഡ്രിയാനേയിലൂടെ മുന്നിലെത്തിയിരുന്ന ഹൈദരാബാദിനെ 87-ാം മിനിട്ടിൽ പണ്ഡിതയും ഇൻജുറി ടൈമിൽ ഇഗോറും നേടിയ ഗോളുകൾക്കാണ് ഗോവ കീഴടക്കിയത്.