uber

കൊച്ചി: 'എ ലുക്ക് ബാക്ക് അറ്റ് 2020 - ഇയർ ഇൻ റിവ്യൂ" വാർഷിക വിശകലനവുമായി യൂബർ. കൊവിഡ് കാലത്ത് ഫ്രണ്ട്‌ലൈൻ ഹെൽത്ത് കെയർ‌മാർക്ക് മികച്ച സേവനം ലഭ്യമാക്കിയെന്ന് യൂബർ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു. ഉപഭോക്തൃ യാത്ര സുഗമമാക്കി. ഡ്രൈവർമാർക്ക് ഉപജീവന അവസരങ്ങൾ സൃഷ്‌ടിച്ചു. ആരോഗ്യപ്രവർത്തകർക്കും മുതിർന്നവർക്കും മറ്റ് ആവശ്യക്കാർക്കും ആഗോളതലത്തിൽ ഒരുകോടിയിലേറെ സൗജന്യ റൈഡുകളും ഭക്ഷണവിതരണവും നടത്തി. ഇന്ത്യയിൽ സംസ്ഥാന/പ്രാദേശിക സർക്കാരുകളുമായി ചേർന്ന് നടത്തിയത് 1.80 ലക്ഷം സൗജന്യ റൈഡുകളാണ്. നാഷണൽ ഹെൽത്ത് അതോറിറ്റി ഒഫ് ഇന്ത്യയുമായി സഹകരിച്ച് ആരോഗ്യപ്രവർത്തകർക്ക് ഒരുലക്ഷം സൗജന്യ റൈഡുകൾ നൽകി.