
ഉക്രെയിൻ: ഈ വർഷം ആദ്യം ഇറാൻ സൈന്യം വെടിവെച്ചിട്ട യാത്രാവിമാനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.50 ലക്ഷം യു.എസ് ഡോളർ അല്ലെങ്കിൽ യൂറോയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരം നൽകുമെന്ന് ഇറാൻ പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ ജനുവരി 8നാണ് ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 752 ഇറാനിയൻ സൈന്യം വെടിവെച്ചിട്ടത്. ഇതിൽ 176 പേർ കൊല്ലപ്പെടുകയും ചെയ്തു. വിമാനം തങ്ങളുടെ സൈന്യം അബന്ധത്തിൽ വെടിവച്ചതാണെന്ന് ഇറാൻ സമ്മതിച്ചെങ്കിലും സംഭവം യു.എസും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പലരും ഇറാനികളും കനേഡിയൻമാരുമാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് കഴിയുന്നത്ര സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതയി ഉക്രെയിൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ യുക്രെയിൻ പ്രതിനിധി സംഘം ടെഹ്റാൻ സന്ദർഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം സംബന്ധിച്ച അവസാന അറിയിപ്പ് ലഭിച്ച്.