case-diary-

ഒക‌്ലഹോമ : വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അദ്ധ്യപികയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പതിനാറുകാരനുമായി വിദ്യാർത്ഥിയുമായാണ് 26കാരിയായ അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെട്ടത് വിദ്യാർത്ഥിക്ക് ഇവർ നഗ്ന സെൽഫ് അയച്ചതായും പൊലീസ് പറയുന്നു. ഒക്ലഹോമയിലെ സ്കൂളിലെ സ്‌പെഷ്യൽ എജ്യുക്കേഷൻ അദ്ധ്യാപികയാണ് കേസിൽ പ്രതിയായ ആൻഡി ലാൻഡിസ്. ലൈംഗിക ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നവംബർ പകുതിയോടെ ഇവർ ജോലിയിൽ നിന്ന് രാജി വച്ചിരുന്നു

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ കാഡോ കൗണ്ടി കോടതിയിൽ ഹാജരാക്കിയത്. . ഹൈസ്‌ക്കൂളിലെ പതിനാറുകാരനായ വിദ്യാർത്ഥിയുമായി ലാന്റ്‌സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി സ്‌കൂൾ സൂപ്രണ്ട് എറിക് സ്മിത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. അധ്യാപികയുടെ നഗ്‌നഫോട്ടോ വിദ്യാർത്ഥി സ്‌കൂളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ലാൻഡിസിന് എതിരെ ആരോപണങ്ങൾ ഉയർന്നതെന്ന് സ്മിത്ത് പറഞ്ഞു.

ഫോട്ടോയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിയും അദ്ധ്യാപികയും ആരോപണങ്ങൾ ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥിയുമായി തനിക്ക് ബന്ധമുണ്ടെന്നും ലൈംഗികബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെന്നും പിന്നീട് അദ്ധ്യാപിക സമ്മതിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി രണ്ടു മൂന്നു തവണ ലൈംഗികബന്ധത്തിൽ ഏർപെട്ടതായും ലാൻഡിസ് സമ്മതിച്ചു. അതേസമയം, ആൺകുട്ടി ലാന്റ്‌സിന്റെ ക്ലാസിലെ വിദ്യാർത്ഥിയല്ലെന്ന് സൂപ്രണ്ട് പറഞ്ഞു.