neyyatinkara

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥനത്തിലായിരിക്കും തീരുമാനം.

ദമ്പതികളുടെ മക്കൾക്ക് വീട് വച്ചു നൽകാൻ ജില്ലാ കളക്ടർ ഇന്നലെ ശുപാർശ ചെയ്തിരുന്നു. തർക്ക സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതിയുടെ അന്തിമ തീർപ്പിന് ശേഷം പരിഗണിക്കാമെന്നും കളക്‌ടർ മുഖ്യമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കല്ലടിമുക്കിലെ നഗരസഭ ഫ്ളാറ്റിലോ അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും പഞ്ചായത്ത് വഴിയോ നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്നും ശുപാർശയിലുണ്ട്.