ppe-kit-

ജക്കാർത്ത : സാമൂഹിക അകലം മറന്ന് കൊവിഡ് രോഗിയുമായി അടുത്തിടപഴകിയ നഴ്സിന് ജോലി നഷ്ടവും ജയിൽ വാസവും. ഇന്തോനേഷ്യയിലെ കൊവിഡ് ചികിത്സ സെന്ററിലാണ് സ്വവർഗാനുരാഗിയായ നഴ്സ് കൊവിഡ് പോസിറ്റീവായ യുവാവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. തുടർന്ന് ട്വിറ്ററിലൂടെ യുവാവാണ് താനും നഴ്സും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. തറയിൽ ഊരിയിട്ടിരിക്കുന്ന പി പി ഇ കിറ്റിന്റെ ഫോട്ടോയും ഇയാൾ പങ്കുവച്ചിരുന്നു. ഈ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവം വൈറവായതോടെ നഴ്സിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്തോനേഷ്യൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം നഴ്സിനൊപ്പെ ബന്ധപ്പെട്ട രോഗി ഇപ്പോഴും കൊവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ഇയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.