
പുതിയ സിനിമയുടെ െെക്ളമാക്സ് പൂർത്തിയാക്കാതെയാണ് ഷാനവാസിന്റെ മടക്കം. ഷിബു ജി. സുശീലന്റെ ഒാർമക്കുറിപ്പ്
സിനിമയിൽ ഞാൻ കണ്ട സൂഫി ഷാനവാസ് തന്നെയായിരുന്നുയെന്ന് ഇപ്പോൾ തോന്നുന്നു. സൂഫിയുംസുജാതയും പിന്നെ ഷാനവാസും ഞാനും 2015മുതൽ യാത്ര ചെയ്തു തുടങ്ങി. ഉള്ളിലെ കലാകാരന്റെ സിനിമ നടത്തിഎടുക്കാൻ ഏറെ കഷ്ടപ്പെട്ടു ഷാനവാസ്.. ലൊക്കേഷനിൽ ഷാനവാസ് സൂഫിയായി ജീവിക്കുകയാണോയെന്ന് എനിക്ക് പലപ്പോഴും തോന്നി. കഴിഞ്ഞ ഫെബ്രുവരിയിൽ ഷൂട്ടിംഗ് കഴിഞ്ഞു.അപ്പോൾ ലോകത്ത് കൊറോണ വന്നു.ഷാനവാസിന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം.തിയേറ്ററിൽ ആയിരുന്നെങ്കിൽ ഇന്നും സൂഫിയും സുജാതയും റിലീസ് ആകുമായിരുന്നില്ല. എല്ലാം വിധി. ഒടിടി റിലീസായി എത്തിയ സൂഫിയും സുജാതയും വലിയ സ്വീകാര്യത നേടി. അടുത്ത സിനിമ എഴുതാൻ ഷാനവാസ് അട്ടപ്പാടിക്ക് പോയി. തിരക്കഥ തീരാറായി. ക്ലൈമാക്സ് എഴുതി തുടങ്ങിയെന്നും ഉടനെ കാണാമെന്നും കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു. ശ്വാസത്തിലും മനസിലും നല്ല സിനിമകൾ മാത്രം ഉള്ള ഷാനവാസ് ആരുടെയും വിളികൾ കേൾക്കാതെ...നല്ല കഥകളുമായി വൈകിയായാലും വീണ്ടും വരും...എന്ന പ്രതീക്ഷയോടെ...
(സൂഫിയും സുജാതയും സിനിമയുടെ
പ്രൊഡക്ഷൻ കൺട്രോളറാണ് ലേഖകൻ)