
ബംഗളൂരു: പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ. മൂത്രാശയസംബന്ധമായ രോഗം കലശലായതിനെ തുടർന്നാണ് ശസ്‌ത്രക്രിയ നടത്തുന്നതെന്ന് മഅ്ദനിയുടെ ബന്ധുക്കൾ അറിയിച്ചു. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നാളെയാണ് ശസ്‌ത്രക്രിയയെന്ന് ഡോക്‌ടർമാർ അറിയിച്ചു.
2008ലെ ബംഗളൂരു സ്‌ഫോടനകേസിൽ അറസ്‌റ്റിലായ മഅ്ദനി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി പിന്നീട് ജാമ്യം ലഭിച്ചതോടെ 2014 മുതൽ ബംഗളൂരു ബെൻസൺ ടൗണിൽ ഒരു ഫ്ളാറ്റിൽ കഴിഞ്ഞുവരികയാണ്. സ്‌ഫോടനകേസിൽ വിചാരണ നടപടികൾ പുരോഗമിച്ചു വരികയാണ്.