
 കാറുകൾക്കും ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും വില കൂടും: അസംസ്കൃത വസ്‌തുക്കളുടെ വില വർദ്ധന, ഉയർന്ന ഇറക്കുമതിച്ചെലവ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ച വില വർദ്ധന ഇന്നുമുതൽ ഒട്ടുമിക്ക മോഡലുകൾക്കും നിലവിൽ വരും. മൂന്നു ശതമാനം വരെ വർദ്ധനയാണ് നടപ്പാവുന്നത്. ടി.വി., വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയവയ്ക്ക് 10 ശതമാനം വരെ വില ഉയരും.
 മൊബൈലിലേക്ക് വിളിക്കാൻ '0": ഇന്നുമുതൽ ലാൻഡ്ഫോണിൽ നിന്ന് മൊബൈൽഫോണിലേക്ക് വിളിക്കുമ്പോൾ നമ്പറിന് മുന്നിൽ പൂജ്യവും ചേർക്കണം. ട്രായിയുടെ ഈ നിർദേശം ടെലികോം വകുപ്പ് അംഗീകരിച്ചു.
 കോണ്ടാക്‌ട്‌ലെസ് കാർഡിൽ ₹5,000: കോണ്ടാക്‌ട്‌ലെസ് കാർഡിലൂടെ (പിൻ നമ്പറോ സ്വൈപ്പിംഗോ ഇല്ലാതെ പണം കൈമാറാവുന്ന കാർഡ്) കൈമാറാവുന്ന തുകയുടെ പരിധി റിസർവ് ബാങ്ക് 2,000 രൂപയിൽ നിന്ന് 5,000 രൂപയാക്കി.
 പഴയ ഫോണിൽ ഇനി വാട്‌സ്ആപ്പില്ല: ആൻഡ്രോയിഡ് 4.2, ഐ.ഒ.എസ് 9 എന്നിവയ്ക്ക് മുമ്പിറങ്ങിയ ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉപയോഗിക്കുന്ന സ്മാർട്‌ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടില്ല.
 പോസിറ്റീവ് പേ സിസ്റ്റം: ചെക്കുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് സെപ്‌തംബറിൽ പ്രഖ്യാപിച്ച പോസിറ്റീവ് പേ സിസ്‌റ്റം ഇന്നു പ്രാബല്യത്തിൽ. 50,000 രൂപയ്ക്കുമേലുള്ള ചെക്ക് ഇടപാടിന്, ചെക്ക് ഇഷ്യൂ ചെയ്യുന്നയാൾ തീയതി, ചെക്ക് സ്വീകരിക്കുന്നയാളുടെ വിവരം, തുക, നൽകുന്നയാളുടെ വിശദാംശം എന്നിവ വീണ്ടും ബാങ്കിനെ ധരിപ്പിക്കണം (റീകൺഫർമേഷൻ). എസ്.എം.എസ്., മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, എ.ടി.എം എന്നിവവഴി റീ കൺഫേം ചെയ്യാം.