
ന്യൂഡൽഹി: ദേശീയപാതയിലെ ടോൾ പ്ളാസകളിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങൾക്കും ഇന്നു മുതൽ ചുങ്കം ഈടാക്കാൻ ഫാസ്‌ടാഗ് വേണമെന്ന ഉത്തരവ് നടപ്പാക്കുന്നത് കേന്ദ്രസർക്കാർ ഫെബ്രുവരി 15ലേക്ക് നീട്ടി. രാജ്യത്ത് 80 ശതമാനം വാഹനങ്ങളിൽ മാത്രമേ ഇപ്പോഴും ഫാസ്‌ടാഗുള്ളൂ. ഈ സാഹചര്യത്തിലാണ് സാവകാശം നൽകുന്നതെന്ന് നാഷണൽ ഹൈവേയ്സ് അതോറിറ്റി ഒഫ് ഇന്ത്യ വ്യക്തമാക്കി.