mp-ahammed

കോഴിക്കോട്: സ്വർണ, വജ്രാഭരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വീട്ടുപകരണങ്ങൾക്കും വാഹനങ്ങൾക്കും നാം ഇൻഷ്വറൻസ് ഏർപ്പെടുത്താറുണ്ട്. അതിനേക്കാൾ മൂല്യമുള്ളതും കാലക്രമത്തിൽ മൂല്യം ഉയരുന്നതുമായ ആഭരണങ്ങൾ വാങ്ങുമ്പോൾ പലരും ഇൻഷ്വറൻസിനെ കുറിച്ച് ചിന്തിക്കുന്നില്ല.

ജുവലറി ഉടമകൾ പലപ്പോഴും ഇൻഷ്വറൻസിന്റെ നേട്ടം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാറുമില്ല. സ്വർണവും വജ്രവും നിക്ഷേപം മാത്രമല്ല, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അമൂല്യമായ വികാരം കൂടിയാണ്. അവ നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്യുന്നത് പലർക്കും സങ്കല്പിക്കാനുമാവില്ല. ഇവിടെയാണ് ഇൻഷ്വറൻസിന്റെ പ്രസക്‌തി.

ഉപഭോക്താക്കൾ വാങ്ങുന്ന ആഭരണങ്ങൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്. മലബാർ ഗോൾഡിന്റെ ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിൽ നിന്നുവാങ്ങുന്ന 20,000 രൂപ മുതൽക്കുള്ള ആഭരണങ്ങൾക്ക് കമ്പനി ഉപഭോക്താവിന്റെ സമ്മതത്തോടെയാണ് ഇൻഷ്വറൻസ് നൽകുന്നത്.

ഉപഭോക്തൃ സൗഹൃദ സേവനമെന്ന നിലയിൽ മലബാർ ഗോൾഡ് വർഷങ്ങളായി ഈ സേവനം നൽകുന്നുണ്ട്. ജി.എസ്.ടി അടക്കം ആഭരണങ്ങളുടെ മൊത്തം തുകയ്ക്കാണ് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്. മോഷണം, തീപിടിത്തം, കലാപം, അപകടം എന്നിവയിലൂടെ ആഭരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ ഇൻഷ്വറൻസ് തുക നഷ്‌ടപരിഹാരമായി ലഭിക്കും.

എന്നാൽ ക്ളീനിംഗ്, റിപ്പയറിംഗ്, നിർമ്മാണത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ, വാഹനങ്ങളുടെ ഡോർ, വിൻഡോ എന്നിവ ശരിയായി അടയ്ക്കാത്തത് മൂലമുള്ള മോഷണം തുടങ്ങിയവയ്ക്ക് ഇൻഷ്വറൻസ് കിട്ടില്ല. ഒരുവർഷം കഴിഞ്ഞാൽ ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ നാമമാത്ര പ്രീമിയം നൽകി ഇൻഷ്വറൻസ് ദീർഘിപ്പിക്കാനുള്ള സൗകര്യം മലബാർ ഗോൾഡ് നൽകുന്നുണ്ട്.