us

വാഷിംഗ്ഡൺ: കൊവിഡ് വൈറസ് വ്യാപിച്ചതിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ രോഗം ബാധിക്കുകയും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്തത് രാജ്യത്തുതന്നെയെന്ന് യു..എസ് രേഖകൾ.. ന്യൂജേഴ്സി, ഇല്ലിനോയിസ്, പെൻസിൻവാനിയ, മിഷിഗൺ, മസാച്യുസെറ്റ്സ്, ജോർജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത്. ആഗോളതലത്തിൽ 18 ശതമാനത്തിൽ അധികവും രാജ്യത്താണെന്ന് ദി കൊവിഡ് ട്രാക്കിംഗ് പ്രോജക്ട് പറയുന്നു.

അതേസമയം ബ്രിട്ടണിൽ കണ്ടെത്തിയ കൊവിഡിന്റെ വകഭേദം കൊളറാഡോയിലും കണ്ടെത്തിയിരുന്നു.. ഇതോടെ മറ്റ് രാജ്യങ്ങളിൽ നിന്നും കൊവിഡ് പരിശോധൻ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് രാജ്യം. വകഭേദം വന്ന കൊവിഡ് രോഗികളിലെ അമിതമായി ആരോഗ്യ സംരക്ഷണ സംവിധാനത്തെ ബാധിക്കുമെന്നും ഇത് ദ്രുതഗതിയിലുള്ള അണുബാധയ്ക്ക് കാരണമാകുമെന്നും യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഉദ്യോഗസ്ഥനായ ഹെൻറി വാൾക്ക് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ 2021 ഏപ്രിൽ 1 ആകുമ്പോഴേക്കും 5.67 ലക്ഷം മരണം നടക്കുമെന്നാണ് വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ പ്രവചനം.. ആമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 2.10 കോടി കഴിഞ്ഞു.3.57ലക്ഷം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 8.37 കോടി കടന്നു.. 18.20 ലക്ഷം മരണവും 5.97 രോഗമുക്തിയും രേഖപ്പെടുത്തി.

സിനോഫാറം വാക്സിൻ വാങ്ങാൻ പാകിസ്ഥാൻ

ഇസ്ലാമാബാദ്: ചൈനയുടെ കൊവിഡ് പ്രതിരോധവാക്സിനായ സിനോഫാറം വാക്സിൻ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ.. ചൈനയിൽ നിന്ന് 1.2 ദശലക്ഷം വാക്സിനുകളാണ് പാകിസ്ഥാൻ വാങ്ങാൻ കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു.. ഇത് ജനുവരി 2021ന്റെ ആദ്യം തന്നെ മുൻനിര തൊഴിലാളികൾക്ക് സൗജന്യമായി നൽകുമെന്ന് പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെ അറിയിച്ചു.. കൊവിഡ് വാക്സിൻ വാങ്ങുന്നതിനായി 150 മില്യൺ ഡോളർ ധനസഹായം പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.. നിലവിൽ ഏത് വാക്സിനാണ് വാങ്ങുന്നതെന്ന് രാജ്യം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.. വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു രാജ്യം അറിയിച്ചത്