gun

ലക്‌നൗ: ക്ളാസിൽ ഇരിപ്പിടത്തിന് വേണ്ടി കുട്ടികൾ തമ്മിൽ വഴക്ക് കൂടിയത് കൊലപാതകത്തിൽ കലാശിച്ചു.യു.പിയിലെ ബുലന്ദ്ശഹറിലാണ് സംഭവം നടന്നത്. പത്താംക്ളാസിലെ രണ്ട് കുട്ടികൾ തമ്മിൽ ഇരിപ്പിടത്തിനായി വഴക്ക് കൂടി. രോഷം മൂത്ത കുട്ടികളിലൊരാൾ വീട്ടിൽ പോയി തോക്കുമായി മടങ്ങിയെത്തി സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി. തലയിലും വയറ്റിലും നെഞ്ചിലും വെടിയേ‌റ്റ കുട്ടി തൽക്ഷണം മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വെടിയേ‌റ്റ കുട്ടി മരിച്ചെന്ന് മനസിലായ വെടിയുതിർത്തയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകർ പിടികൂടി പൊലീസിന് കൈമാറി. വെടിവയ്‌ക്കാൻ ഉപയോഗിച്ച തോക്കിന് ലൈസൻസുണ്ടായിരുന്നെന്നും എന്നാൽ ഒരു നാടൻ തോക്കും ഇയാളുടെ ബാഗിൽ നിന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.