
മുംബയ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ പത്തു ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആദർശ് ലാൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രദേശത്തെ സ്‌കൂളിന് പിറകിലുളള ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
സംഭവം നടന്ന സമയത്ത് ആദർശ് ലാലിനെ പ്രദേശത്ത് കണ്ടെന്ന വിവരമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജനുവരി എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പോക്‌സോ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുളള നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.