
ഓക്‌ലൻഡ്: പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു.
കൊവിഡിനിടയിലും ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. ന്യൂസിലാൻഡിൽ ഓക്‌ലൻഡിലും വെല്ലിംഗ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.
സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്‌കൈടവറിൽ നടന്ന വെടിക്കെട്ട് നടന്നു.
ന്യൂസിലാൻഡിന് പിന്നാലെ ആസ്‌ട്രേലിയ, ജപ്പാൻ, ചൈന, നേപ്പാൾ, ഇന്ത്യ , ജർമ്മനി, ഫ്രാൻസ്, ഇറ്റലി, യു.കെ എന്നിങ്ങനെ പുതുവർഷമെത്തി.
അമേരിക്കയ്ക്ക് കീഴിലുള്ള മനുഷ്യവാസമില്ലാത്ത ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തിയത്.