രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ഉമേഷ് യാദവിന് പകരം മൂന്നാം ടെസ്റ്റിൽ ശാർദ്ദുൽ താക്കൂർ കളിച്ചേക്കും . ഏകദിന ,ട്വന്റി-20 പരമ്പരകളിൽ കളിച്ച ടി.നടരാജനെയും പരിഗണിച്ചെങ്കിലും ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ പരിചയ സമ്പത്ത് ഇല്ലാത്തത് തടസമായി. നടരാജൻ തമിഴ്നാടിനായി ഒരു ഫസ്റ്റ് ക്ളാസ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. അതേസമയം ശാർദ്ദുൽ മുംബയ്ക്ക് വേണ്ടി 62 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളി​ച്ചിട്ടുണ്ട്. 2018ൽ വിൻഡീസിനെതിരായ മത്സരത്തിൽ അരങ്ങേറിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിന് മുമ്പ് പരിക്കേറ്റ നിർഭാഗ്യവാനും കൂടിയാണ്.