ദുബായ് : മെൽബൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ അജിങ്ക്യ രഹാനെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 11-ാം സ്ഥാനത്തുനിന്നാണ് രഹാനെ അഞ്ചു പടികൾ കയറിയത്. വിരാട് കൊഹ്‌ലി രണ്ടാം റാങ്കിൽ തുടരുകയാണ്. ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ട് പടവുകൾ കയറി ഏഴാമതെത്തി. ബുംറ ഒൻപതാം സ്ഥാനത്തുണ്ട്.ആൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ മൂന്നാം സ്ഥാനത്ത് തുടരുന്നു.