
റൂർക്കേല : 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലവും 1975ലെ ലോകകപ്പും നേടിയ ഇന്ത്യൻ ഹോക്കി ടീമുകളിൽ അംഗമായിരുന്ന മൈക്കേൽ കിൻഡോ (73)അന്തരിച്ചു. 1972ലെ അർജുന അവാർഡ് ജേതാവാണ്. പ്രതിരോധ നിരയിലാണ് കിൻഡോ കളിച്ചിരുന്നത്. മ്യൂണിക്ക് ഒളിമ്പിക്സിൽ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.