
മാഡ്രിഡ്/ ലണ്ടൻ : സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനും ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലിവർപൂളിനും വിജയം നേടി പുതുവർഷമാഘോഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രാത്രി നടന്ന ലാ ലിഗ മത്സരത്തിൽ റയലിനെ 1-1ന് എൽഷെയും ലിവർപൂളിനെ 0-0ത്തിന് ന്യൂകാസിൽ യുണൈറ്റഡും സമനിലയിൽ കുരുക്കുകയായിരുന്നു.
എൽഷെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചിലൂടെ റയൽ മുന്നിലെത്തിയിരുന്നു. എന്നാൽ 52-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഫിദെലാണ് എൽഷെയ്ക്ക് സമനില നേടിക്കാെടുത്തത്. ലാ ലിഗയിൽ 16 കളികളിൽ നിന്ന് 33 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയൽ. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഗെറ്റാഫെയെ 1-0ത്തിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡാണ് 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
ന്യൂകാസിലിനോട് സമനിലയിൽ പിരിഞ്ഞെങ്കിലും പ്രിമിയർ ലീഗ് പട്ടികയിൽ 16 മത്സരങ്ങളിൽ നിന്ന് 33പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.15മത്സരങ്ങളിൽ നിന്ന് 30പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.