rates

കൊച്ചി: സാധാരണക്കാർക്ക് ആശ്വാസം പകർന്ന് ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് കേന്ദ്രം നിലനിറുത്തി. പലിശനിരക്ക് കുറയ്ക്കണമെന്ന് റിസർവ് ബാങ്കിൽ നിന്നും ബാങ്കുകളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. പി.പി.എഫ് പലിശനിരക്ക് 7.1 ശതമാനത്തിൽ തുടരും. 7.4 ശതമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം പലിശ.

സുകന്യസമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം, പോസ്‌റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 5.5-6.7 ശതമാനം, അഞ്ചുവർഷ പോസ്‌റ്റ് ഓഫീസ് ആർ.ഡിക്ക് 5.8 ശതമാനം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന് 6.8 ശതമാനം, കിസാൻ വികാസ് പത്ര 6.9 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവയുടെ പലിശനിരക്ക്.