my-mom

കൊവിഡ് ലോക്ക്ഡൗൺ കാലത്തും ഏറെ കഷ്ടതകൾ സഹിച്ച് താൻ പൂർത്തിയാക്കിയ ഇംഗ്ലീഷ് മ്യൂസിക്ക് ആൽബത്തെ കുറിച്ച് സംവിധായകൻ സേതു ശിവാന്ദൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സംവിധായകൻ സംസാരിക്കുന്നത്.

ഈ ഉദ്യമം പൂർത്തിയാക്കാൻ പൂർത്തിയാക്കാൻ തന്നെ സഹായിച്ച കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ എസ് ഐ അനിൽ സാറിനോടും ഫോർട്ട്‌ കൊച്ചി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരോടും ആൽബത്തിന് വരികളെഴുതിയ അജിത ലാൻസിലെറ്റിനുമാണ്.

ജനത്തിരക്ക് ഒഴിവാക്കാനായി ചിത്രീകരണ സമയത്തുള്ള 'ആക്ഷൻ' വിളി പോലും ഒഴിവാക്കിയെന്നും സംവിധായകൻ തന്റെ കുറിപ്പ് വഴി പറയുന്നത്. ഒടുവിൽ ഷൂട്ട് പാക്ക് അപ്പ്‌ ആയതിനു ശേഷമാണ് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ശ്വാസം നേരെ വീണതെന്നും സേതു പറയുന്നു.

മാതൃസ്നേഹത്തെ കുറിച്ച് സംസാരിക്കുന്ന ആൽബത്തിൽ മോഡലായ അർച്ചന അനിലയാണ് അഭിനയിച്ചിരിക്കുന്നത്. ലാൻസിലെറ്റ് ക്രിയേഷൻസ്. ആൽബത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എബി പി റോബിനാണ്. സംഗീതം-ശ്യാം ധർമൻ, ആലാപനം-അനഘ സുനിൽ. അർച്ചനയെ കൂടാതെ ശിശിര, ഫിലോമിന, ദോർ എന്നിവരും 'മൈ മോമി'ൽ അഭിനയിച്ചിട്ടുണ്ട്.

എഡിറ്റിംഗ്-അഭിലാഷ് വിശ്വനാഥ്, ആർട്ട്-വിക്കി ഗോമസ്, അസ്സോസിയേറ്റ് ഡയറക്ടർ-സുധി മഹേശ്വർ, അസിസ്റ്റന്റ് ഡയറക്ടർ-രതീഷ് രാജേന്ദ്രൻ, മേക്കപ്പ്-നീതു ശ്യാം, കോസ്‌റ്റ്യൂം-എസ് ബി രതീഷ്, സ്റ്റുഡിയോ-ബ്രൈറ്റ് സ്റ്റുഡിയോ.

സംവിധായകന്റെ കുറിപ്പ് ചുവടെ:

'സിനിമയുടെ ഷൂട്ടിംഗ് പോലും നിർത്തിവെച്ചിരിക്കുന്ന ഈ സമയത്ത്, വെല്ലുവിളികൾ നിറഞ്ഞ ഈ കോവിഡ് കാലത്ത്, ഒരു മ്യൂസിക്കൽ ആൽബം ഷൂട്ട്‌ ചെയ്യുക എന്നത് പല മേഖലയിൽ നിന്നും ഞങ്ങൾക്ക് വളരെ സമ്മർദ്ദം നൽകിയിരുന്നു. ഒന്നാമതായി എടുത്തു പറയേണ്ടതും നന്ദി പറയേണ്ടതും കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ എസ് ഐ അനിൽ സാറിനോടും ഫോർട്ട്‌ കൊച്ചി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരോടുമാണ്.

കാരണം, ഫോർട്ട്‌ കൊച്ചിയിൽ ഷൂട്ടിംഗ് അനുമതി ആർക്കും ഫോർവേഡ് ചെയ്യുന്നില്ല എന്നതായിരുന്നു വളരെ വിഷമം നിറഞ്ഞ ആദ്യ കടമ്പ. അവിടെയും ഈശ്വരാനുഗ്രഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഷൂട്ടിംഗ് 5 മണിക്കൂറിനുള്ളിൽ തീർക്കാമെന്ന ഉറപ്പോട് കൂടി അനുമതി ലഭിച്ചത്പോലും.

5 മണിക്കൂറിനുള്ളിൽ ഷൂട്ട്‌ തീർന്നില്ലെങ്കിൽ അടുത്ത ദിവസം ഇനിയും അനുമതിക്കായി സ്റ്റേഷൻ കയറി ഇറങ്ങേണ്ടിവരുമായിരുന്നു. അടുത്ത കടമ്പ ക്രൗഡില്ലാതെ എങ്ങനെ ഷൂട്ട് ചെയ്യാമെന്ന ചിന്തായിരുന്നു ഞങ്ങളെ വളരെയധികം അലട്ടിയ മറ്റൊരു വെല്ലുവിളി. ഒടുവിൽ യൂണിറ്റിനോടും ആർട്ടിസ്റ്റിനോടും ഷൂട്ടിംഗ് സമയത്തുള്ള സൈലൻസ് വിളിയും ആക്ഷൻ വിളിയും ബുദ്ധിപൂർവ്വം ഒഴിവാക്കുകയായിരുന്നു.

രഹസ്യമായി ആക്ഷൻ വിളിച്ചു ക്യാമറ റോൾ ചെയ്യാമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നു ഷൂട്ടിംഗ് സമയത്ത് വഴിയാത്രക്കാർ പോലും തിരിഞ്ഞു നിന്നാൽ ആൾക്കൂട്ടമായാൽ ഷൂട്ടിംഗ് ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. 5 പേരിൽ കൂടുതൽ ഷൂട്ട് സമയത്ത് കൂടിനിൽക്കുവാൻ പറ്റില്ലായിരുന്നു ഇടക്ക് ഫോർട്ട്‌ പോലീസ് സ്റ്റേഷനിൽ നിന്നും പെട്രോളിംഗ് വാഹനം വന്നുകൊണ്ടിരുന്നു.

ഷൂട്ട് പാക്ക് അപ്പ്‌ ആയതിനു ശേഷമാണ് ഞങ്ങൾക്ക് ശ്വാസം ഒന്ന് നേരെ വീണതുപോലും. എല്ലാറ്റിനും സർവ്വേശ്വരനോടും അജിത ചേച്ചിയോടും ഞങ്ങൾക്കെല്ലാവർക്കും പറഞ്ഞറിയിക്കുവാൻ കഴിയാത്ത അത്ര സ്നേഹവും കടപ്പാടുമാണുള്ളത്. ഇത്രയും മഹോഹാരമായൊരു സബ്ജെക്ട് ഞങ്ങൾക്ക് സമ്മാനിച്ച ചേച്ചിയെ സർവ്വശക്തനായ ആ ദൈവം എന്നും അനുഗ്രഹിക്കട്ടെ.'