syria

സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ജിഹാദികൾ സിറിയൻ സൈനികർ സഞ്ചരിച്ച ബസിന് നേരെ നടത്തിയ ആക്രമണത്തിൽ എട്ട് ഉദ്യോഗസ്ഥർ ഉൾപ്പടെ 37 സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയായ ഡീർ എസ്സോറിൽ വച്ചാണ് ആക്രമണം നടന്നത്.. നാട്ടിലേക്ക് മടങ്ങിയ സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.. ആക്രമണത്തിൽ 25 പൗരന്മാരും കൊല്ലപ്പെട്ടു.. 13പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സന അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.. ഐ..എസ് കാലിഫേറ്റിന്റെ പതനത്തിന് ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് ഒബ്സർവേറ്ററി മേധാവി റാമി അബ്ദുൾ റഹ്മാൻ പറഞ്ഞു.. നാലാം ഡിവിഷനിലെ സൈനികർക്ക് നേരെ വെടിവെയ്ക്കുന്നതിന് മുൻപ് റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതായും അബ്ദുൾ റഹ്മാൻ പറഞ്ഞു.എന്നാൽ ആക്രണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല..