
ലക്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി. ക്ലാസിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇതേക്കുറിച്ചു വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി, സൈനികനായ ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് കൈക്കലാക്കുകയും പിറ്റേന്ന് സ്കൂളിലെത്തി സഹപാഠിയെ വെടിവയ്ക്കുകയുമായിരുന്നു. വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.