flag

കു​വൈ​ത്ത്​ സി​റ്റി: ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താൻ ബ​ഹ്​​റൈ​ൻ രാ​ജാ​വിന് കുവൈത്ത് അമീറിന്റെ കത്ത്.. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തും മേ​ഖ​ല​യി​ലെ​​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങൾ ലക്ഷ്യം വച്ചുമാണ് ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​ക്ക്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ക​ത്ത​യ​ച്ചതെന്ന് കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ മ​നാ​മ​യി​ലെ​ത്തി ക​ത്ത്​ കൈ​മാ​റി.

ബ​ഹ്​​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ​ക്കും കു​വൈ​ത്ത്​ അ​മീ​റിന്റെ ക​ത്ത്​ കൈ​മാ​റി. ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​ന പ​രി​ഹാ​ര നീ​ക്ക​ങ്ങ​ൾ കു​വൈ​ത്ത്​ വീ​ണ്ടും ശ​ക്​​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളി​ൽ​പെ​ടു​ന്ന​താ​ണ്​ ബ​ഹ്​​റൈ​ൻ.