
ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലായി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ആരാധകൻ. ഒരു തമിഴ് വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രജനി രാഷ്ട്രീയ പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് മുരുകേശൻ എന്നയാൾ ചെന്നൈയിലെ ബൊയിസ് ഗാർഡനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ വച്ച് ഈ കടുംകൈ കാട്ടിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.