
തിരുവനന്തപുരം: പുതുവത്സരത്തലേന്ന് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. എ.ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു, ഐ.ജ ശ്രീലേഖ വിരമിച്ച ഒഴിവില്‍ ബി. സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി. ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറലായാണ് നിയമനം. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു.
യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പൊലീസ് അക്കാഡമി ഡയറക്ടറാകും. എഡിജിപി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും, സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐ.ജിയാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ.അക്ബർ തൃശ്ശൂർ റേഞ്ച് ഡിഐജിയും കെ.ബി. രവി കൊല്ലം എസ്.പിയാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്.പി, സുജിത് ദാസ് പാലക്കാട് എസ്.പിയാകും. കണ്ണൂർ എസ്.പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ.പി 4 ൻ്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്പിയാകും.