
ഹോങ്കോങ് സിറ്റി: ഹോങ്കോങ്ങിലെ ജനാധിപത്യാനുകൂലിയായ മാദ്ധ്യമ വ്യവസായി ജിമ്മി ലായി(73)യുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി രാജ്യസുരക്ഷ അപകടത്തിലാക്കാൻ ശ്രമിച്ചെന്നാണ് 'ആപ്പിൾ ഡെയിലി' സ്ഥാപകനായ ജിമ്മിക്കെതിരായ കേസ്.
ജിമ്മിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വീട്ടുതടങ്കലിലായിരുന്നു. ഹോങ്കോങ്ങിലെ വിവാദ സുരക്ഷ നിയമപ്രകാരം കേസ് ചാർജ് ചെയ്യപ്പെടുന്ന ഉന്നത വ്യക്തിയാണ് ഇദ്ദേഹം.