
മസ്കറ്റ്: കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ഇതുവരെ വാക്സിനെടുത്ത ആർക്കും കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അപൂർവം ആളുകൾക്ക് ചെറിയ പനിയും ചെറിയ അലർജിയും മാത്രമാണ് ഉണ്ടായത്. പാർശ്വഫലങ്ങൾ പേടിച്ച് വാക്സിൻ എടുക്കാതെ ഇരിക്കുന്നവരുണ്ട്. വാക്സിനെ കുറിച്ച പൊതുജനാവബോധം വളരുന്നതിന് സമയമെടുക്കുമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.