new-year-

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും പുതുവർഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കേരളത്തിൽ ഉൾപ്പെടെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണണമേർപ്പെടുത്തിയിരുന്നു. എങ്കിലും വീടുകളിലും സ്വകാര്യ ആഘോഷചടങ്ങിലും നിയന്ത്രണം പാലിച്ച് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷമെത്തി. ന്യൂസീലൻഡിൽ ഓക്‌ലൻഡിലും വെല്ലിംഗ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്‌കൈ ടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്.