
ബിജെപിയിൽ നിന്നും തന്നെ പുറത്താക്കിയതിന് നന്ദി അറിയിച്ച് യുവാവ് പതിച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ. കൊല്ലം ചടയമംഗലത്തെ മലപ്പേരൂരിലുള്ള മനേഷ് മോഹൻ എന്ന യുവാവാണ് നാട് മുഴുവന്‍ പോസ്റ്റര്‍ പതിപ്പിച്ച് താൻ പാർട്ടിയിൽ നിന്നും പുറത്തായത് 'ആഘോഷ'മാക്കിയത്.
മനേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കാണിച്ചുകൊണ്ട് ബിജെപി മലപ്പേരൂർ ബൂത്ത് കമ്മിറ്റിയാണ് ആദ്യം പോസ്റ്റർ ഇറക്കിയത്. മനേഷ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും അതിനാലാണ് അയാളെ പുറത്താക്കിയതെന്നുമായിരുന്നു ബിജെപിയുടെ പോസ്റ്ററിൽ ഉണ്ടായിരുന്നത്.
തന്നെ പുറത്താക്കിയ വിവരം മനേഷ് അറിഞ്ഞത് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളിലൂടെയാണ്. തുടർന്ന് തന്റെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്റെ നിർദേശപ്രകാരമായിരുന്നു പാർട്ടിയുടെ ഈ നടപടിക്കെതിരെ 'പ്രതികാരം ചെയ്യാൻ' മനേഷ് തീരുമാനിച്ചത്.
മനേഷ് നൽകിയ 'മറുപടി പോസ്റ്റർ' ഇങ്ങനെയായിരുന്നു:
'എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം എടുത്ത മലപ്പേരൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി നേതൃത്വത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിച്ച് കൊള്ളുന്നു- എന്ന് മനേഷ് മോഹന്‍.'

ബിജെപിയുടെ പോസ്റ്ററിന്റെ തൊട്ട് താഴെയും മനേഷ് തന്റെ പോസ്റ്റർ ഒട്ടിക്കുകയും ഒട്ടും താമസിയാതെ ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യുകയായിരുന്നു. ശേഷം വൻതോതിലാണ് വിഷയത്തെസംഭവത്തെ കുറിച്ചുള്ള ട്രോളുകൾ പുറത്തിറങ്ങിയത്.
തന്നെ പുറത്താക്കിയതില്‍ ഏറെ വിഷമംവന്നുവെന്നും അതുകൊണ്ടാണ് മറുപടി നല്‍കാന്‍ തീരുമാനിച്ചതെന്നും മനേഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മനേഷിന്റെ അടുത്ത സുഹൃത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ചിരുന്നു. സുഹൃത്തായതിനാൽ അദ്ദേഹത്തിന് വേണ്ടി മനേഷ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുകയും ചെയ്തു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.