
എല്ലാ പ്രായക്കാരിലും പൊതുവായി കണ്ടുവരുന്ന അസുഖമാണ് ചെവി വേദന. ചെവിയിലെ അണുബാധയാണ് പ്രധാനമായും ചെവി വേദനയ്ക്ക് കാരണം. ചെവിവേദന, മൂക്കടപ്പ്, തൊണ്ട വേദന എന്നീ അസുഖങ്ങൾക്കൊപ്പവും അസഹ്യമായ ചെവിവേദന അനുഭവപ്പെടാറുണ്ട്.
ചെവിയിൽ ഫംഗൽബാധ, കുരുക്കൾ, പൂപ്പൽബാധ, എന്നിവ കടുത്ത ചെവിവേദനയുണ്ടാക്കും. ചെവിയിലെ അണുബാധ ഒഴിവാക്കാനായി പ്രധാനമായും ചെയ്യേണ്ടത് ചെവിയിൽ പിൻ, ഇയർബഡ്‌സോ പോലുള്ള ഒരു സാധനവും ഇടാതിരിക്കുക എന്നതാണ്.
ചെവി സ്വാഭാവികമായും വൃത്തിയായി സൂക്ഷിക്കുന്നതും ചെവിയെ സംരക്ഷിക്കാൻ സഹായിക്കുന്നതും ചെവിയിലുള്ള ചെവിക്കായമാണ്.
ചെവിക്കായം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ശേഷിയുള്ള ഘടകമാണ്. ചെവിക്കായം പുറത്തുപോകാത്ത സാഹചര്യമോ ചെവിക്കായം കട്ടപിടിച്ചിരിക്കുകയോ ചെയ്താൽ സ്വയം ചികിത്സിക്കാതെ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുക.