
മലപ്പുറം: ജില്ലയിൽ ഇന്നലെ 694 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 653 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 26 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധ. രോഗബാധിതരിൽ നാലുപേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.ഇന്നലെ 719 പേർ കൊവിഡ് രോഗവിമുക്തരായി. 85,772 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 7,051 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്.