
മലപ്പുറം: എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി ഇന്ന് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മംഗലം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന കുറ്റിയിൽ ശിവദാസന്റെ പ്രചാരണത്തിന് പുറത്തൂരിൽ നടക്കുന്ന കൺവെൻഷനിലും 12 മണിക്ക് മലപ്പുറം മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എ.കെ പുരുഷോത്തമന്റെ പ്രചാരണത്തിനായി വാറങ്കോട് നടക്കുന്ന സ്ഥാനാർത്ഥി സംഗമത്തിലും കൺവെൻഷനിലുമാണ് പങ്കെടുക്കുക. ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.ബിനു, അഡ്വ. രാജൻ മഞ്ചേരി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, എൻ.ഡി.എ ജില്ലാ കൺവീനർ ദാസൻ കോട്ടക്കൽ, നാരായണൻ, പ്രേമൻ , രാജീവ് കല്ലാമൂല തുടങ്ങിയവർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടക്കും.