
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി രണ്ടു യാത്രക്കാർ അനധികൃതമായി കടത്താൻ ശ്രമിച്ച 73 ലക്ഷത്തിന്റെ 1451 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്നു 1397 ഗ്രാം സ്വർണം കണ്ടെടുത്തു. ഹൈഡ്രോളിക് എയർ പമ്പിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആസിഫിൽ നിന്നു 54 ഗ്രാം സ്വർണം പിടിച്ചെടുത്തു. പെൻ ടോർച്ച് ബാറ്ററിക്കുളളിലാക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്.